Data Entry Operator Job Vacancies in Kerala Government Hospitals | Kerala Temporary Recruitment 2023 |

Data Entry Job Vacancy: Interested and eligible candidates can apply for various temporary job vacancies in Kerala Government Hospitals and other Institutions.

Data Entry Operator Job Vacancy

Data Entry Operator Job Vacancy

കേരള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം | പരീക്ഷ ഇല്ലാതെ നേടാം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സല്‍, ടാലി. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രില്‍ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

മറ്റു താല്‍കാലിക ഒഴിവുകള്‍

അങ്കണവാടി ഹെൽപ്പർ, വർക്കർ അപേക്ഷ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ഏഴിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ ഏപ്രില്‍ 10 മുതൽ 26 വൈകീട്ട് അഞ്ചുവരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ഏഴിക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 0484 2448803

മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് നിയമനം
നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുഖത്തല ബ്ലോക്ക് ഓഫിസില്‍ ഏപ്രില്‍ 13ന് രാവിലെ 11 മുതല്‍ 12 വരെ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കും 12 മുതല്‍ ഒന്നുവരെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0474 2593313.
ലീഗൽ അസ്സിസ്റ്റന്റ് താത്കാലിക ഒഴിവ്
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസ്സിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം: 35 വയസ്. യോഗ്യത: എൽഎൽബി. അപേക്ഷകൾ ഏപ്രിൽ 20ന് വൈകീട്ട് 5ന് മുൻപായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2360381.
തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. യോഗ്യത: എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ സഹിതം ഏപ്രിൽ 11ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.
വർക്കർ/ ഹെൽപ്പർ ഒഴിവ്
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 0482 2246980
താത്കാലിക നിയമനം
എസ് എസ് കെയുടെ നിപൂണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. വോക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസില്‍ നടത്തും. ബിരുദവും ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കി ഡിപ്രഷന്‍ സ്പീഡ്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. ബി എഡ്/ ഡി എല്‍ എഡ് യോഗ്യത അഭിലഷണീയം. പ്രയപരിധി 36 വയസ് (സംവരണ ഇളവ് ഒ ബി സി മൂന്ന് വര്‍ഷം, എസ് സി/എസ് ടി അഞ്ച് വര്‍ഷം). അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0474 2794098.

Data Entry Operator Job Vacancy – Temporary Vacancies

Temporary vacancies in Kerala State Government Jobs are typically available for a fixed duration or until a specific project is completed. These Data Entry Operator Job Vacancy may arise due to various reasons, including the need for additional personnel to manage a specific project or program, or to cover for staff members who are on leave or have resigned.

To find out about temporary vacancies in Kerala State Government Jobs, you can visit the official websites of various government agencies, such as the Kerala Public Service Commission (KPSC) and the Department of Employment and Training, Kerala. These websites regularly update their job listings to include temporary vacancies as they become available like this one Data Entry Operator Job Vacancy.

You can also keep an eye on local newspapers and job portals, as temporary Data Entry Operator Job Vacancy in Kerala State Government Jobs may be advertised there as well.

To apply for a temporary Data Entry Operator Job Vacancyin Kerala State Government Jobs, you will typically need to submit an application form, along with your resume and any supporting documents that may be required. The specific application process may vary depending on the agency and the position you are applying for, so it is important to carefully read and follow the instructions provided.

It is also important to note that temporary vacancies may not always lead to permanent employment, although they can provide valuable experience and networking opportunities that may help you advance your career in the future.

Leave a Comment

Your email address will not be published. Required fields are marked *